NEWS
നിയമസഭാ സ്പീക്കറുടെ കേരളപിറവിദിന ആശംസ സന്ദേശം
31/10/2025 06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

നവംബര്‍ 1. കേരളപിറവി ദിനം. 1956 നവംബര്‍ 1 നാണ് കേരളം എന്ന സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ ഉണ്ടായത്. 70-ാം വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ലോകത്തിന്റെ മുന്നില്‍ ഒരു മഹാത്ഭുതമായി കേരളം എന്ന സംസ്ഥാനം നിലനില്‍ക്കുകയാണ്.
നിരവധി കാര്യങ്ങള്‍ക്ക് ഇന്ന് കേരള മോഡല്‍ ലോകത്തിന് മുന്നില്‍ മാതൃകയാണ്. നമുക്ക് കേരളത്തിന്റെ യശസ്സ് ലോകത്തോളമുയര്ത്താന് സാധിച്ചത് നമ്മുടെ ഐക്യത്തിലൂടെയാണ്.
വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനും അതുപോലെതന്നെ ജാതി ചിന്തകള്‍ക്കും ഒരു പ്രസക്തിയുമില്ലാത്ത നാടാണ് കേരളം. നമുക്ക് ഈ കേരളം ഇതേ രീതിയില്‍ത്തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകാനാവണം.
മലയാളി ലോകത്തിന് മുന്നില്‍ മാതൃകയാണ്. എല്ലാ പ്രതിസന്ധികളേയും - ഉരുള്‍പൊട്ടല്‍, മഹാ പ്രളയം പോലുള്ള മഹാപ്രതിസന്ധികളെ നാം അതിജീവിച്ചത് നമ്മുടെ ഐക്യത്തിലൂടെയാണ്.
ആ ഐക്യത്തിലൂടെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്ന് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ കേരള പിറവി ദിനത്തില്‍ ഞാന്‍ ആശംസിക്കുകയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











